ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ്ര​ണ​ബ്ജ്യോ​തി നാ​ഥ് ജി​ല്ല​യി​ലെ​ത്തി.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഇ​വി​എം വെ​യ​ർ​ഹൗ​സ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ താ​ത്ക്കാ​ലി​ക സ്ട്രോം​ഗ് റൂം ​എ​ന്നി​വി​ട​ങ്ങ​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ന്ദ​ർ​ശി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ, പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ല​യി​രു​ത്തി. കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ബ്ക​ള​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത്, എം. ​ബി​ജു​കു​മാ​ർ, കെ. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് സ്ട്രോം​ഗ് റൂം, ​പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ ഹാ​ളു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പൊ​തു നി​രീ​ക്ഷ​ക​ൻ എം. ​ഹ​രി​നാ​രാ​യ​ണ​ൻ, ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സീ​താ​റാം മീ​ണ, പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ എം. ​അ​ക്ക​നൂ​രു പ്ര​സാ​ദ് പ്ര​ളാ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ്ബ​സു​മ​താ​രി, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം. ​ഉ​ഷാ​കു​മാ​രി, വി​വി​ധ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.