അഴുക്കുചാലുകൾ തുറന്നിട്ടത് ദുരിതമാകുന്നു
1478037
Sunday, November 10, 2024 7:31 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ മൈസൂരു റോഡിൽ ഫുട്പാത്തിലെ അഴുക്കുചാലുകൾ തുറന്നിട്ടത് ജനങ്ങൾക്ക് ദുരിതമായി മാറുന്നു. അഴുക്കുചാലുകൾ ആറ് ഇടങ്ങളിലാണ് തുറന്നിട്ടിരിക്കുന്നത്.
കാൽനട യാത്രക്കാർക്ക് ഇപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കുഴി ഉള്ളത് അറിയാതെ പ്രായം ചെന്നവരും സ്ത്രീകളും കുഴിയിൽ വീഴുന്നതും പതിവായിരിക്കുകയാണ്. അഞ്ച് ദിവസമായി നടപ്പാതയിലെ അഴുക്കുചാലുകൾ തുറന്നിട്ടിട്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന നടപ്പാതയാണിത്. നഗരസഭാ അധികൃതർ അനാസ്ഥ മാറ്റിവച്ച് ഇതിന് പരിഹാരം കാണണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.