11 ബൂത്തുകളിൽ മാറ്റം
1478443
Tuesday, November 12, 2024 6:22 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുന്പ് നിശ്ചയിച്ച 11 പോളിംഗ് ബൂത്തുകളിൽ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങൾ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ബൂത്ത് നന്പർ, പഴയ ബൂത്തുകൾ, പുതുക്കി നിശ്ചയിച്ച ബൂത്തുകൾ എന്നിവ യഥാക്രമം.
44, ഗവ.ഹയർസെക്കൻഡറി സ്കൂൾ കാട്ടിക്കുളം (പടിഞ്ഞാറ് ഭാഗം), ഗവ.ഹയർസെക്കൻഡറി സ്കൂൾ കാട്ടിക്കുളം (പുതിയ കെട്ടിടം).
214, ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂൾ ചീരാൽ (ഇടത് ഭാഗം), ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂൾ ചീരാൽ (വലത് ഭാഗം നോർത്ത് വിംഗ്).
16, സെന്റ് തോമസ് ഇവാഞ്ചിലിക്കൽ എൽ.പി.സ്കൂൾ വാരാന്പറ്റ (മധ്യഭാഗം), ദാറുൽ ഹിദ സെക്കൻഡറി മദ്രസ പന്തിപ്പൊയിൽ (ഇടത് ഭാഗം).
17, സെന്റ് തോമസ് ഇവാഞ്ചിലിക്കൽ എൽപി സ്കൂൾ വാരാന്പറ്റ ( ഇടത് ഭാഗം), ദാറുൽ ഹിദ സെക്കൻഡറി മദ്രസ പന്തിപ്പൊയിൽ (വലതുഭാഗം).
44, കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്റർ കരണി, ക്രിസ്തുരാജ സ്കൂൾ കരണി.
57, വയനാട് ഓർഫനേജ് എൽപി സ്കൂൾ പള്ളിക്കുന്ന് (മധ്യഭാഗം), വയനാട് ഓർഫനേജ് എൽപി സ്കൂൾ പള്ളിക്കുന്ന് (കിഴക്ക് ഭാഗം).
111, ജിയുപി സ്കൂൾ ചെന്നലോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം), ജിയുപി സ്കൂൾ ചെന്നലോട് (വടക്ക് ഭാഗം പുതിയ കെട്ടിടം).
112, ജിഎച്ച്എസ് തരിയോട്, ജിഎച്ച്എസ് തരിയോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം).
167, ജിഎച്ച്എസ് വെള്ളാർമല (പുതിയ കെട്ടിടം വലത് ഭാഗം), സെന്റ് സെബാസ്റ്റ്യൻസ് പള്ളി കല്ല്യാണ മണ്ഡപം ഹാൾ (വടക്ക് ഭാഗം).
168, ജിഎച്ച്എസ് വെള്ളാർമല പുതിയ കെട്ടിടം(ഇടത് ഭാഗം), ജിഎച്ച്എസ് മേപ്പാടി.
169, ജിഎച്ച്എസ് വെള്ളാർമല പുതിയ കെട്ടിടം, സെന്റ് സെബാസ്റ്റ്യൻസ് പള്ളി കല്ല്യാണ മണ്ഡപം ഹാൾ ( തെക്ക് ഭാഗം).