മാവോയിസ്റ്റ് ഭീഷണി ഇല്ല: കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക്
1478962
Thursday, November 14, 2024 5:32 AM IST
മാനന്തവാടി: മാവോയിസ്റ്റ് ഭീഷണി ഇല്ലാതായതോടെ കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക് എത്തി.
എല്ലാ തെരഞ്ഞെടുപ്പുകളിലും മാവോയിസ്റ്റ് സാന്നിധ്യത്താൽ ശ്രദ്ധ ആകർഷിക്കാറുള്ള കന്പമലയിൽ ഇത്തവണ മാവോയിസ്റ്റുകൾ എത്തിയില്ലെങ്കിലും കനത്ത സുരക്ഷയിലായിരുന്ന ഇത്തവണയും പോളിംഗ്. മാവോയിസ്റ്റ് നേതാക്കളായ സി.പി. മൊയ്തിൻ, സോമൻ, ആഷിക് എന്ന മനോജ് തുടങ്ങിയ മാവോയിസ്റ്റ് നേതാക്കൾ പോലീസ് പിടിയിലായതിന് ശേഷം ഇവിടെ മാവോയിസ് സാന്നിധ്യമുണ്ടായിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിന് ദിവസങ്ങൾക്കു മുന്പ് മാവോയിസ്റ്റുകൾ കന്പമലയിലെത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അന്ന് 80 ശതമാനത്തിലധികം വോട്ട് കന്പമലയിൽ പോൾ ചെയ്തിരുന്നു. ഇത്തവണയും കനത്ത പോലീസ് കാവലിലായിരുന്നു ഇവിടെ വോട്ടേടുപ്പ്. മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നില്ലെങ്കിലും ഇത്തവണയും കന്പമല 24-ാം ബൂത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. എട്ട് സിആർപിഎഫ് ഭടൻൻമാരെയും മറ്റു പോലീസ് സേനാംഗങ്ങളെയും തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഇത്തവണ ജില്ലയിലെ മറ്റിടങ്ങളിലേതുപോലെ കന്പ മലയിലും പോളിംഗ് കുറവാണ്.