ക​ല്‍​പ്പ​റ്റ: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍​ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് പ്രോ​സി​ക്യൂ​ഷ​ന്‍​പ്ര​തി​ഭാ​ഗം ഒ​ത്തു​ക​ളി​മൂ​ല​മെ​ന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം നി​യ​മ​വ്യ​വ​സ്ഥ​യെ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റെ ഇ​ച്ഛ​യ്ക്ക​നു​സ​രി​ച്ച് കേ​സു​ക​ള്‍ പോ​ലീ​സ് ദു​ര്‍​ബ​ല​മാ​ക്കു​ക​യാ​ണ്.

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​രം കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​ണ്ട്. എ​ന്നി​ട്ടും ദി​വ്യ​യെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ നീ​തി​ബോ​ധ​മു​ള്ള സ​ക​ല മ​നു​ഷ്യ​രും ദി​വ്യ വെ​ളി​യി​ല്‍ വ​ര​രു​തെ​ന്ന് ആ​ഗ്ര​ഹി​ച്ച​വ​രാ​ണ്. ഇ​നി കാ​ണാ​ന്‍ പോ​കു​ന്ന​ത് ക​ണ്ണൂ​രി​ല്‍ ദി​വ്യ​ക്ക് ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും.

10 വ​ര്‍​ഷം വ​രെ ക​ഠി​ന ത​ട​വ് ല​ഭി​ക്കാ​ക്കു​ന്ന കു​റ്റ​മാ​ണ് ദി​വ്യ​യി​ല്‍ ചു​മ​ത്തി​യ​ത്. വി​ഡി​യോ​ഗ്ര​ഫ​റെ കൂ​ട്ടി യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലെ​ത്തി​യ​തു​മു​ത​ല്‍ ദി​വ്യ​യു​ടെ പ​ങ്കാ​ളി​ത്തം കേ​ര​ളം ക​ണ്ട​താ​ണ്. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ശേ​ഷം ര​ണ്ടാ​ഴ്ച​യോ​ളം ഒ​ളി​ച്ചി​രി​ക്കാ​നും ദി​വ്യ​ക്ക് സാ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം വീ​ണ്ടും വീ​ണ്ടും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.