പു​ൽ​പ്പ​ള്ളി: ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കാ​പ്പി​ക്കു​ന്നി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പ്ര​ദേ​ശ​ത്തെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ട്ട​റി​ൽ നി​ന്നും മ​റി​ഞ്ഞു​വീ​ണ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റ​പ്പോ​ൾ അ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ച​താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ത്യാ​വ​സ്ഥ​പോ​ലും അ​ന്വേ​ഷി​ക്കാ​തെ നി​ര​പ​രാ​ധി​ക​ളു​ടെ പേ​രി​ൽ കേ​ണി​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ൻ​ത​ന്നെ ഈ ​പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷം മു​ന്പു​ണ്ടാ​യ ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടാ​ണ് ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ൽ വീ​ണ്ടും കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന, യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​ത്ത കാ​പ്പി​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണി​വ​ർ.

ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​വി​കാ​രം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണം. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ഡി. ജോ​ണി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, സി​ദ്ദി​ഖ് ത​ങ്ങ​ൾ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, പി.​എ​ൻ. ശി​വ​ൻ, സോ​ജീ​ഷ് സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.