കളറായി മാതൃക പോളിംഗ് സ്റ്റേഷനുകൾ
1478959
Thursday, November 14, 2024 5:32 AM IST
മാനന്തവാടി: കളറായി മാതൃക പോളിംഗ് സ്റ്റേഷനുകളും സെൽഫി പോയിന്റുകളും. വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടുബന്ധിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ മാത്യക പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയത്.
ഇവിടങ്ങളിൽ ബലൂണുകളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ചതോടൊപ്പം വളരെ ഭംഗിയായി ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എന്റ് വോട്ട് എന്റെ് അധികാരം എന്ന സന്ദേശമുയർത്തിയാണ് സെൽഫി പോയിന്റുകൾ സജീകരിച്ചത്. ഈ പോയിന്റുകളിലെത്തി നിരവധി പേരാണ് ഫോട്ടോ പകർത്തിയത്. വോട്ടിംഗിനായി വ്യത്യസ്തമായ അന്തരീക്ഷം തന്നെയാണ് ഇത്തവണയും ഒരുക്കിയിരുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് നീണ്ട നിരയാണ് തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉണ്ടായിരുന്നത്. 38, 39, 40 ബൂത്തുകളാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. 39 -ാം നന്പർ ബൂത്തിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായില്ല. ഗോത്രവിഭാഗത്തിലുൾപ്പെടെയുള്ളവർ കൂട്ടമായി എത്തിയാണ് വോട്ടു ചെയ്തത്.
കിറ്റു വിവാദത്തിൽ ശ്രദ്ധേയമായ തോൽപ്പെട്ടിയിൽ പോളിംഗ് ശതമാനം ഉയർന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയെങ്കിലും ഇത് വോട്ടായോ എന്നത് വോട്ടെണ്ണലിന് ശേഷം മാത്രമേ അറിയൂ. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെ ചിത്രങ്ങൾ വച്ച കിറ്റ് കോണ്‍ഗ്രസ് വിതരണം ചെയ്തു എന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നപ്പോൾ കോണ്‍ഗ്രസ് ചിഹ്ന്നത്തെ അവഹേളിച്ചു എന്ന് ആരോപിച്ചു കോണ്‍ഗ്രസും രംഗത്ത് വന്നത് വിലിയ വിവാദം ആയിരുന്നു.