ദന്പതികൾ വെള്ളക്കെട്ടിൽ ചാടി; ഭർത്താവ് മരിച്ചു
1478848
Wednesday, November 13, 2024 10:15 PM IST
മാനന്തവാടി: വെള്ളക്കെട്ടിൽ ചാടിയ ദന്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് രാജേഷാണ്(33) മരിച്ചത്.
ഭാര്യ സന്ധ്യയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കുറ്റിയോട്ടുകുന്നിലെ പ്രവർത്തനരഹിതമായ ക്വാറിയിലെ വെള്ളക്കെട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് ദന്പതികൾ ചാടിയത്.
അഗ്നിരക്ഷാസേനയെത്തിയാണ് രാജേഷിനെ പുറത്തെടുത്തത്. ഉടൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഉത്തമൻ-മാധവി ദന്പതികളുടെ മകനാണ് രാജേഷ്. കെല്ലൂരിൽ ഇൻഡസ്ട്രിയൽ സ്ഥാപനം നടത്തിവരികയാണ്. രണ്ട് മക്കളുണ്ട്.