സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ന്‍റെ​യും ബ്ര​ഡ്സ് ബം​ഗ​ളൂ​രി​വി​ന്‍റെ​യും സൈ​റ്റ് വ​യ​നാ​ടി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി ​ഫോ​ർ യു ​എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, ഇ​ല​ക്ട്രി​ക് സ്റ്റൗ, ​ഫാ​നു​ക​ൾ തു​ട​ങ്ങി അ​റ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ആ​ലു​ങ്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷാ​ജ​ൻ നൊ​റോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ.​പി.​എ​സ്. ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. വി​ഷ്ണു​മാ​യ, ഷെ​റി​ൻ ബേ​ബി തു​ട​ങ്ങി​യ അ​ധ്യാ​പ​ക​ർ പ്ര​സം​ഗി​ച്ചു.