വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി എ​ത്തി​യ​യാ​ള്‍ പി​ടി​യി​ൽ
Wednesday, June 26, 2024 6:33 AM IST
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി എ​ത്തി​യ​യാ​ളെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മ​റി.

കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് പ​ന​യം വാ​ര്‍​ഡി​ല്‍ പ്ര​ദീ​പ് കു​മാ​റി​നെ (56)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന പ്ര​ദീ​പ്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ടും മ​റ്റ് യാ​ത്ര രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പാ​സ്‌​പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെ​ന്ന് എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ്ര​ദീ​പ് കു​മാ​റി​നെ​തി​രെ വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.