പേരൂര്‍ക്കട: വയോധികയുടെ ആറുപവന്‍ സ്വര്‍ണമാല കര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. കഴക്കൂട്ടം കരിയം പ്ലാവിലകത്ത് വീട്ടില്‍ സുജിത്ത് (21), ആറ്റിപ്ര നെഹ്രു ജംഗ്ഷന് ശ്രീജ ഭവനല്‍ അനന്തു (22) എന്നിവരാണ് പിടിയിലായത്.
പട്ടം ചാരാച്ചിറ ജംഗ്ഷനു സമീപത്തെ ഫ്ളവര്‍ മില്ലില്‍ നിന്നും അരിപൊടിച്ചതു വാങ്ങാനെത്തിയതായിരുന്നു 65 കാരിയായ വീട്ടമ്മ. മ്യൂസിയം എസ്ഐമാരായ അനീഷ്, ദീപു പിള്ള, സിപിഒമാരായ ഷൈന്‍, രാജേഷ്, ബിജു, സുരേഷ്, ബിനു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.