തിരുവനന്തപുരം: ഐഎംഎ തിരുവനന്തപുരം ശാഖക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. ആർ. ശ്രീജിത്തിനെയും സെക്രട്ടറിയായി ഡോ. സ്വപ്ന എസ്.കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് -ഡോ ഷൈലജ കെ, ഡോ. അഭിലാഷ് ബൽസലാം, ഡോ. മോഹൻ ടി .ഷേണായി, ജോയിന്റ് സെക്രട്ടറി- ഡോ.സി. ആർ. രാധിക, ഡോ.കെ.ബി.വിവേക്, ഡോ.എസ്. ജിത, ട്രഷറർ ഡോ.എം.ഷമീം എന്നിവരെ തെരഞ്ഞെടുത്തു.