ന​ഗ​ര​ത്തി​ൽ കാ​ടൊ​രു​ക്കി വ​നം​വ​കു​പ്പ്
Saturday, September 28, 2024 7:10 AM IST
പേ​രൂ​ര്‍​ക്ക​ട: ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ വ​നോ​ദ്യാ​നം ഒ​രു​ക്കി തി​രു​വ​ന​ന്ത​പു​രം വ​നം​വ​കു​പ്പ്. വ​ഴു​ത​ക്കാ​ട് നി​ര്‍​മി​ച്ച 'വൈ​ണ​വി' എ​ന്നു​പേ​രി​ട്ട വ​നോ​ദ്യാ​ന​മാ​ണ് വ​നാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​റ​ക്കെ​ട്ട​ക​ളും പു​ല്‍​ക്കു​ടി​ലും ചെ​റു​വെ​ള്ള​ച്ചാ​ട്ട​വും ആ​മ്പ​ല്‍ പൊ​യ്ക​യും വ​നോ​ദ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വ​നം​വ​കു​പ്പ് മേ​ധാ​വി ഗം​ഗാ​സിം​ഗ് വ​നോ​ദ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ജെ​ന്നി പാ​പ്പ​ച്ച​ന്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ പ്ര​സീ​ത, എ​ഫ്ഐ​ബി ഡ​യ​റ​ക്‌​ട​ര്‍ ജെ.​ആ​ര്‍.​അ​നി, എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്.​ദി​വ്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.