തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ അനന്തപുരി നൃത്തസംഗീതോത്സവവും 112-ാമത് ശ്രീ ചിത്തിര തിരുനാള്‍ ജയന്തി ആഘോഷവും ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മത്സരങ്ങളിലേക്ക് ഒക്ടോബര്‍ 14 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് 0471-2461190, 9400461190 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.