നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ട് കൈ​മാ​റി
Saturday, September 28, 2024 7:10 AM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ട് ജോ​യി​ന്‍റ് ചീ​ഫ് ഹൈ​ഡ്രോ​ഗ്രാ​ഫ​ർ ഓ​ഫ് ഇ​ന്ത്യ റി​യ​ർ അ​ഡ്മി​റ​ൽ പി​യു​ഷ് പോ​സെ വി​ഴി​ഞ്ഞം തു​റ​മു​ഖ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ അ​റി​യി​ച്ചു.

തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ആ​ധി​കാ​രി​ക മാ​ർ​ഗ​രേ​ഖ​യാ​ണ് കൈ​മാ​റി​യ​ത്. വി​ഴി​ഞ്ഞ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ക​പ്പ​ലു​ക​ൾ​ക്കും മ​റ്റ് യാ​ന​ങ്ങ​ൾ​ക്കും ബ​ർ​ത്തിം​ഗ് സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ വി​വ​ര​ങ്ങ​ളും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും ഇ​തി​ൻ നി​ന്നും മ​ന​സി​ലാ​ക്കാ​നാ​കും.