വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡ് ചെ​ളി​ക്കു​ണ്ട്: വലഞ്ഞ് നാട്ടുകാർ
Saturday, June 29, 2024 6:32 AM IST
നേ​മം : വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡി​ൽ ദു​രി​ത യാ​ത്ര. ടാ​റും മെ​റ്റ​ലും ഇ​ള​കിയ റോ​ഡ് ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന​ങ്ങു​ന്നി​ല്ല. നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ച് അ​റി​യി​പ്പ് വ​ന്നി​ട്ടും പ​ണി തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍നി​ന്നും വെ​ള്ളാ​യ​ണി​യി​ല്‍ തി​രി​ഞ്ഞ് സ്റ്റു​ഡി​യോ ​റോ​ഡ് വ​ഴി പ്ലാ​ങ്കാ​ല​മു​ക്കി​ലെ​ത്തി തൃ​ക്ക​ണ്ണാ​പു​രം പാ​ലം വ​ഴി തി​രു​മ​ല, പൂ​ജ​പ്പു​ര ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കാ​ന്‍ എ​ളു​പ്പവ​ഴി​യാ​യ​തി​നാ​ല്‍ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡിന്‍റെ ഭൂ​രി​ഭാ​ഗ​വും ത​ക​ര്‍​ന്നു കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്.

മ​ഴ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര​ട​ക്കം വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. പാ​പ്പ​നം​കോ​ട് - മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍നി​ന്നും പ്ലാ​ങ്കാ​ല​മു​ക്കി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്നി​ടം മു​ത​ല്‍ കു​ണ്ടും കു​ഴി​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം- ക​ന്യാ​കു​മാ​രി റെ​യി​ല്‍പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റു​ഡി​യോ റോ​ഡി​ല്‍ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ആ ​ഭാ​ഗം ഒ​ഴി​വാ​ക്കി ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ലെ​ങ്കി​ലും റോ​ഡ് അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തി യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.