കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യിലെ വി​ദ‍്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല് : ഒരാൾ അറസ്റ്റിൽ, നാലുപേർ ഒളിവിൽ
Sunday, June 30, 2024 6:15 AM IST
കാ​ട്ടാ​ക്ക​ട : കെ​എ​സ്ആ​ർ​ടി​സി വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. നാ​ല് പേ​ർ ഒ​ളി​വി​ൽ. ഒ​ന്നാം പ്ര​തി​യാ​യ ക​ട്ട​യ്‌​ക്കോ​ട് നാ​ടു​കാ​ണി ബി​നു ഭ​വ​നി​ൽ അ​ഭി​ഷേ​ക് ( 19 ) ആ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ട്ട​യ്‌​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബി​ൻ, അ​നു​രാ​ജ്, സ​ജി​ത്, നി​തി​ൻ, എ​ന്നി​വ​രാ​ണ് ഒ​ളി​വു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചോ​ളം പേ​രും പ്ര​തി​ക​ളാ​ണ്.

ഇ​വ​ർ നാ​ടു​കാ​ണി വി​ജ്ഞാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഒ​ന്നാം പ്ര​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് കൂ​ട്ട​ത​ല്ല് ന​ട​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ക്ര​മ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യി​രു​ന്നു. നെ​യ്യാ​ർ​ഡാം ആ​ർ​പി​എം സ​ഹ​ക​ര​ണ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി ആ​ദി, വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി അ​നു, ശ്രീ​റാം എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ഭി​ഷേ​കി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ അ​നു​വി​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി നി​ല​ത്ത് വീ​ണ​ത് ചോ​ദ‍്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം. അ​ഭി​ഷേ​ക് അ​നു​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ ത​ർ​ക്കം ഒ​ടു​വി​ൽ മ​ർ​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​ഭി​ഷേ​ക് കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി പ​ത്തോ​ളം പേ​രു​മാ​യി കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ൽ അ​നു​വി​നെ കാ​ത്തു​നി​ന്നു.

വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക്ലാ​സ് ക​ഴി​ഞ്ഞ് ബ​സ് സ്റ്റാ​ന്‍റി​ൽ എ​ത്തി​യ അ​നു​വി​നെ അ​ഭി​ഷേ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ത​ട​ഞ്ഞു നി​റു​ത്തി ചോ​ദ്യം ചെ​യ്തു മ​ർ​ദ്ദി​ക്കാ​ൻ ഒ​രു​ങ്ങി. ഈ ​സ​മ​യം ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​വ​രെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.