ക​രി​മ​രം കോ​ള​നി​യെ ല​ഹ​രി വി​മു​ക്ത​മാ​ക്കാ​ന്‍ വെ​ള്ള​റ​ട പോ​ലീ​സ്
Saturday, June 29, 2024 6:35 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ​രം കോ​ള​നി​യി​ല്‍ വ​ര്‍​ധിച്ചുവ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെതിരേ വെ​ള്ള​റ​ട പോ​ലീ​സ് രം​ഗ​ത്ത്. ക​രി​മ​രം കോ​ള​നി വ​ര്‍​ഷ​ങ്ങ​ളാ​യി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​ണെന്ന് ആക്ഷേപമുണ്ട്. കോ​ള​നി​ കേന്ദ്രീക​രി​ച്ച് നി​ര​ന്ത​രം കൈയാങ്ക​ളി​ക​ളും അ​ക്ര​മസം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​തി​നാ​ലാ​ണ് വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റുപ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ക​രി​മ​രം കോ​ളജി​ലെ ഒരു യുവാവ് മ​യ​ക്കു​മ​രു​ന്നിന​ടി​മ​പ്പെ​ട്ട് വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നിൽ ആക്രമണം നടത്തിയത്. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൂ​ടി​വ​രു​ന്ന ക​രി​മ​രം കോ​ള​നി​യെ കു​റ്റവി​മു​ക്ത​ മേ​ഖ​ല​യാ​ക്കി മ​യ​ക്കു​മ​രു​ന്ന്-ഗു​ണ്ടാ ലോ​ബി​ക​ളി​ല്‍ നി​ന്നും വി​ടുവിപ്പി​ക്കാ​നാ​ണ് പോ​ലീ​സ് സം​ഘം ബോ​ധ​വ​ത്ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

ഇ​ന്ന​ലെ വാ​ര്‍​ഡ് മെ​മ്പ​ര്‍ നാ​ളി​ന​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ നി​വാ​സി​ക​ളെ​യും ഏ​കോ​പി​ച്ച് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ജി​ത്ത് ജി. ​നാ​യ​ര്‍, വ​നി​താ എഎ​സ്ഐ ​മാ​രാ​യ അ​ശ്വ​തി, ഷീ​ജ, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷീ​ബ, പ്ര​തി​പ്, പ്ര​ഭു​ല​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

വെ​ള്ള​റ​ട പോ​ലീ​സ് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യും അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍​ക്കു​മെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.