മ​ന്ത്രി ആ​ർ. ബി​ന്ദുവിന്‍റെ പ്ര​സ്താ​വ​ന അ​പ​ല​നീ​യം: ഇ.​യു. ഈ​ശ്വ​ര​പ്ര​സാ​ദ്
Saturday, June 29, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ക​ല​മാ​യ ച​രി​ത്ര​ബോ​ധ​വും അ​ന്ധ​വി​ശ്വാ​സ​വും വ​ള​ർ​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ പ്ര​സ്താ​വ​ന അ​പ​ല​നീ​യ​മാ​ണെ​ന്ന് എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​യു. ഈ​ശ്വ​ര​പ്ര​സാ​ദ്.

ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി ന​ട​ത്തി​യ ഈ ​പ്ര​സ്താ​വ​ന ഭാ​ര​ത​ത്തി​ന്‍റെ വി​ജ്ഞാ​ന സ​ന്പ​ത്തി​നെ അ​വ​മ​തി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പു പ​റ​യു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഈ​ശ്വ​ര​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.