വി​ര​ണ്ടോ​ടി​യ ആ​ന ഭീ​തി പ​ര​ത്തി
Friday, June 28, 2024 6:28 AM IST
നേമം: വിരണ്ടോടിയ ആന ഭീതി പരത്തി. ന​രു​വാ​മൂ​ട് ചി​റ്റി​ക്കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ത​ള​ച്ചി​രു​ന്ന കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി സ​ജി​മോ​ന്‍റെ 30 വ​യസു​ള്ള ശ്യാം ​എ​ന്ന ആ​ന​യാ​ണ് ഇന്നലെ വൈ​കു​ന്നേ​രം ഏഴോ ടെ വി​ര​ണ്ട​ത്. പാ​പ്പാ​ൻ വെ​ള്ളം കൊ​ടു​ക്കു​ന്ന​തി​നി​ടെയാ​ണ് ച​ങ്ങ​ല അഴിഞ്ഞ് ആ​ന ഓ​ട​ൻ തു​ട​ങ്ങി​യ​ത്.​

ച​ങ്ങ​ല എ​ങ്ങ​നെ അ​ഴി​ഞ്ഞു എ​ന്ന​ത് വ്യ​ക്ത​മ​ല്ല. റോ​ഡി​ലൂ​ടെ ഭീ​തി പ​ര​ത്തി ഓ​ടി​യ ആ​ന ന​രു​വാ​മൂ​ട്ടി​ലെ പ​ഴ​യ ഓ​ട്ടുക​മ്പ​നി​ക്കു​ള്ളി​ൽ ക​ട​ന്നാ​ണ് നി​ന്ന​ത്. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ പാ​പ്പാ​നു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ആ​ന​യെ ത​ള​ച്ചു. മ​റ്റ് അനി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. സ്വ​കാ​ര്യ ത​ടി മി​ല്ലി​ലെ ആ​ന​യെ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സ്ഥി​ര​മാ​യി ത​ള​ക്കു​ന്ന​ത്.