ശ്രീ​കാ​ര്യ​ത്ത് 26 പേ​ർ​ക്ക് ഡെ​ങ്കി; ജാ​ഗ്ര​ത വേണമെന്ന് നിർദേശം
Friday, June 28, 2024 6:28 AM IST
ശ്രീ​കാ​ര്യം : ശ്രീ​കാ​ര്യ​ത്ത് ഡെ ങ്കി​പ്പ​നി പ​ട​രു​ന്നു. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ന​ഗ​ര​സ​ഭ​യു​ടെ ശ്രീ​കാ​ര്യം വാ​ർ​ഡി​ൽ 26 പേ​ർ​ക്കാ​ണ് ഡെങ്കി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. പാ​ങ്ങ​പ്പാ​റ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ ഫ്‌​ളാ​റ്റ് സ​മു​ച്ഛ​യ​ത്തി​ൽ 20 പേ​ർ​ക്കും, ചാ​വ​ടി​മു​ക്ക് ഭാ​ഗ​ത്തും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ആറു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ അ​സു​ഖ​ത്തി​ന്‍റെ ല​ക്ഷ​ണങ്ങ​ൾ കൂ​ടാ​ൻ സാ​ധ്യ​തയു​ള്ള​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും റ​സി​ഡ​ന്‍റ്സ് അ സോസിയേഷൻ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ശു​ചീകരണ പ്ര വൃത്തി കൾ നടന്നുവരുന്നതായി വാർഡ് കൗ​ൺ​സി​ല​ർ സ്റ്റാ​ൻ​ലി ഡി​ക്രൂ​സ് അ​റി​യി​ച്ചു.