വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ലും ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി.

435 അം​​​ഗ സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ട 218 സീ​​​റ്റു​​​ക​​​ൾ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ ഉ​​​റ​​​പ്പി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ന്‍റെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​തു​​​വ​​​രെ 208 സീ​​​റ്റു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഒ​​​ന്പ​​​തു സീ​​​റ്റു​​​ക​​​ളി​​​ലെ ഫ​​​ലം വ​​​ന്നി​​​ട്ടി​​​ല്ല.


ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ സെ​​​ന​​​റ്റി​​​ലും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി. നൂ​​​റം​​​ഗ സെ​​​ന​​​റ്റി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ​​​ക്ക് 53ഉം ​​​ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് 47ഉം ​​​സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​രുസ​​​ഭ​​​ക​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ച​​​ത് ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണം അ​​​നാ​​​യാസമാ​​​ക്കും. കു​​​ടി​​​യേ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം ത​​​ട​​​യാ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്കു ക​​​ഴി​​​യാ​​​താ​​​കും.