വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് വേ​​​ദാ​​​ന്ത് പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു.

സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​സ്ര​​​യേ​​​ലി​​​ന് അ​​​മേ​​​രി​​​ക്ക ന​​​ല്കി​​​യ 30 ദി​​​വ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി ചൊ​​​വ്വാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു വ​​​ക്താ​​​വ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ല്ലെ​​​ങ്കി​​​ൽ, ഇ​​​സ്ര​​​യേ​​​ലി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.


വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ത്ത​​​താ​​​യി വേ​​​ദാ​​​ന്ത് പ​​​ട്ടേ​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, വ​​​ട​​​ക്ക​​​ൻ‌ ഗാ​​​സ വൈ​​​കാ​​​തെ ക്ഷാ​​​മ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്നു യു​​​എ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.