വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഫ​​​ലം വ​​​രാ​​​നു​​​ള്ള അ​​​രി​​​സോ​​​ണ സം​​​സ്ഥാ​​​ന​​​ത്തും ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ജ​​​യി​​​ച്ചു. ഇ​​​തോ​​​ടെ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ കോ​​​ള​​​ജി​​​ലെ 538 വോ​​​ട്ടു​​​ക​​​ളി​​​ൽ 312ഉം ​​​ട്രം​​​പ് സ്വ​​​ന്ത​​​മാ​​​ക്കി. ജ​​​യി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത് 270 ആ​​​യി​​​രു​​​ന്നു. എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി ക​​​മ​​​ല ഹാ​​​രി​​​സി​​ന് 226 വോ​​​ട്ടു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

വി​​​ജ​​​യം നി​​​ർ​​​ണ​​​യി​​​ച്ച ഏ​​​ഴു ചാ​​​ഞ്ചാ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ട്രം​​​പ് ആ​​​ണു ജ​​​യി​​​ച്ച​​​ത്. ട്രം​​​പും ക​​​മ​​​ല​​​യും അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത് അ​​​രി​​​സോ​​​ണ​​​യി​​​ലാ​​​യി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ സെ​​​ന​​​റ്റി​​​ലും ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി. ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ ഒ​​​ന്നാ​​​മ​​​തെ​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന​​​ക​​​ൾ.


ഇ​​​തി​​​നി​​​ടെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യും സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ നി​​​ക്കി ഹേ​​​ലി, മു​​​ൻ സി​​​ഐ​​​എ ഡ​​​യ​​​റ​​​ക്‌ടർ മൈ​​​ക്ക് പോം​​​പി​​​യോ എ​​​ന്നി​​​വ​​​ർ ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഒ​​​ന്നാം ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ നി​​​ക്കി ഹേ​​​ലി യു​​​എ​​​സി​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​റും മൈ​​​ക്ക് പോം​​​പി​​​യോ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ബു​​​ധ​​​നാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ലെ ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ല്കും. ട്രം​​​പി​​​ന്‍റെ പ​​​ത്നി മെ​​​ലാ​​​നി​​​യ​​​യെ പ്ര​​​ഥ​​​മ​​​വ​​​നി​​​ത ജി​​​ൽ ബൈ​​​ഡ​​​നും ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.