ഒ​​​ട്ടാ​​​വ: കാ​​​ഡ​​​യി​​​ൽ ഖലി​​​സ്ഥാ​​​ൻ അ​​​നു​​​യാ​​​യി​​​ക​​​ളു​​​ണ്ടെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ. എ​​​ന്നാ​​​ൽ, അ​​​വ​​​ർ മൊ​​​ത്ത​​​മാ​​​യി സി​​​ക്ക് സ​​​മൂ​​​ഹ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ര​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഒ​​​ട്ടാ​​​വ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹി​​​ല്ലി​​​ൽ ദി​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നിടെയായി​​​രു​​​ന്നു ട്രൂ​​​ഡോ​​​യു​​​ടെ തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ.

""രാ​​​ജ്യ​​​ത്ത് ഖലി​​​സ്ഥാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഒ​​​ട്ടേ​​​റെ​​​പ്പേ​​​രു​​​ണ്ട്. എ​​​ന്നാ​​​ല്‍, സി​​​ക്ക് സ​​​മൂ​​​ഹം പൂ​​​ര്‍ണ​​​മാ​​​യും അ​​​ങ്ങ​​​നെ​​​യ​​​ല്ല. മോ​​​ദി സ​​​ര്‍ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രും ഇ​​​വി​​​ടെ​​​യു​​​ണ്ട്. എ​​​ന്നാ​​​ല്‍, ക​​​നേ​​​ഡി​​​യ​​​ന്‍ ഹി​​​ന്ദു​​​ക്ക​​​ള്‍ മു​​​ഴു​​​വ​​​ന്‍ ആ ​​​നി​​​ല​​​പാ​​​ടു​​​കാ​​​ര​​​ല്ല’’-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഖലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ൻ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യും കാ​​​ന​​​ഡ​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം മോ​​​ശ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.