സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​വ​സാ​ന​വ​ട്ട ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ൽ
Wednesday, April 24, 2024 4:50 AM IST
കൊ​ച്ചി: പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ, മ​ണ്ഡ​ല​ത്തി​ലെ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. അ​വ​സാ​ന ലാ​പ്പി​ല്‍ ഓ​ടി​യെ​ത്താ​നു​ള്ള ഇ​ട​ങ്ങ​ളി​ലെ​ല്ലാം നേ​രി​ട്ടെ​ത്തി​യും പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു​മാ​ണ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ പ്ര​ചാ​ര​ണം.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഹൈ​ബി

പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ൽ നി​ന്നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍ ഇ​ന്ന​ലെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഓ​രോ ‌സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലും സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

ക​ന്നി വോ​ട്ട​ര്‍​മാ​ര്‍ ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​കി സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. വൈ​കി​ട്ട് മു​ള​വു​കാ​ട് വാ​ഹ​ന പ​ര്യ​ട​ന​വും ന​ട​ന്നു. കൊ​റ​ങ്കോ​ട്ട ദ്വീ​പി​ലെ​ത്തി​യ ഹൈ​ബി​ക്ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ വ​ര​വേ​ല്‍​പാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ​ത്.

ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ വോ​ട്ട് തേ​ടി ഷൈ​ന്‍

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍ കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. വി​വി​ധ ക​മ്പ​നി​ക​ളി​ലെ ഐ​ടി ജീ​വ​ന​ക്കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി. തു​ട​ര്‍​ന്ന് മാ​ട്ട​പ്പു​റം മാ​ഞ്ഞാ​ലി​യി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലും മാ​ഞ്ഞാ​ലി​ക്ക​ട​വ് കോ​ള​നി​യി​ലും എ​ത്തി വേ​ട്ടു​തേ​ടി.

മാ​ലാ​യി​ക്കു​ന്ന്, കൊ​ങ്ങോ​ര്‍​പ്പ​ള്ളി അ​ടു​വാ​ശേ​രി ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. ചേ​രാ​നെ​ല്ലൂ​രി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ജീ​വ​ന​ക്കാ​രോ​ട് വോ​ട്ടു​തേ​ടി.

പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ത്ത് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍

ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചും ത​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു​മാ​യി​രു​ന്നു എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​ര്യ​ട​നം.

ക​ലൂ​ര്‍ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭ​ക്ത ജ​ന​ങ്ങ​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.

തു​ട​ര്‍​ന്ന് തേ​വ​ര കോ​ള​നി​യി​ലെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം. പി​ന്നീ​ട് സൗ​ത്ത് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ ലോ​ക്കോ ഡീ​സ​ല്‍ ഷെ​ഡി​ലെ​ത്തി ജീ​വ​ന​ക്കാ​രോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച രാ​ധാ​കൃ​ഷ്ണ​ന്‍ എ​റ​ണാ​കു​ളം ബി​ടി​എ​ച്ചി​ല്‍ ന​ട​ന്ന ത​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ലും വൈ​കി​ട്ട് ക​ട​മ​ക്കു​ടി​യി​ല്‍ ന​ട​ന്ന റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ത്തു.