മൂ​വാ​റ്റു​പു​ഴ ക​ടാ​തി​യി​ൽ കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടിച്ചു
Saturday, May 4, 2024 4:50 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടിത്തം. മൂ​വാ​റ്റു​പു​ഴ - കോ​ല​ഞ്ചേ​രി റോ​ഡി​ൽ ക​ടാ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ ഷോ​റൂ​മി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ഷോ​റൂ​മി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​ലു​ക​ളും, സ്പെ​യ​ർ​പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലേ​ക്കും തീ ​പ​ട​ർ​ന്ന് പി​ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും നാ​ശ​ന​ശ​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ല. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​നോ​ജ് നാ​യി​ക്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സി. ബി​ജു​മോ​ൻ, സി​ദ്ദി​ഖ് ഇ​സ്മ​യി​ൽ, റി​നേ​ഷ്, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.