ക​ട​ലി​ൽ ചെ​റു​മ​ത്സ്യ​ബ​ന്ധ​നം : ര​ണ്ടു ബോ​ട്ടു​ക​ൾ പി​ടി​കൂടി, അ​ഞ്ച് ല​ക്ഷം പി​ഴ​യീ​ടാ​ക്കി
Sunday, May 5, 2024 4:44 AM IST
വൈ​പ്പി​ൻ: ക​ട​ലി​ൽ നി​ന്ന് ച​ട്ട​വി​രു​ദ്ധ​മാ​യി മി​നി​മം ലീ​ഗ​ൽ സൈ​സി​ൽ കു​റ​ഞ്ഞ ചെ​റുമ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി.

ര​ണ്ടി​നു രാ​ത്രി​യി​ൽ ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മു​ന​മ്പം മാ​തൃ​കാ ഫി​ഷിം​ഗ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന മി​ന്ന​ൽ മാ​താ, മു​ന​മ്പം മി​നി ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന യേ​ശു​നാ​ഥ​ൻ എ​ന്നീ ബോ​ട്ടു​ക​ളാണ് ചെ​റുമ​ത്സ്യങ്ങ​ൾ സ​ഹി​തം പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടുബോ​ട്ടു​ക​ളി​ൽ നി​ന്നു​മാ​യി 4200 കി​ലോ ചെ​റി​യ മീ​നു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടു​ക​ൾ​ക്ക് ര​ണ്ടി​നും കൂ​ടി അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ക​ണ്ടുകെ​ട്ടി ലേ​ലം ചെ​യ്ത വ​ക​യി​ൽ 66850 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക​ട​ച്ചു. ചെ​റുമ​ത്സ്യ​ങ്ങ​ൾ ക​ട​ലി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ഗാ​ർ​ഡ് മ​ഞ്ജി​ത് ലാ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ഗാ​ർ​ഡ് സം​ഗീ​ത് ജോ​ബ്, ഷൈ​ബി​ൻ, ജ​സ്റ്റി​ൻ, ഉ​ദ​യ​രാ​ജ്, മി​ഥു​ൻ , സ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബെ​ൻ​സ​ൺ തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.