നാ​ല് വ​ര്‍​ഷ ഓ​ണേ​ഴ്‌​സ് ബി​രു​ദം: ബോ​ധ​വത്ക​ര​ണവുമായി മോ​ര്‍​ണിം​ഗ് സ്റ്റാ​ർ കോളജ്
Monday, May 6, 2024 4:24 AM IST
അ​ങ്ക​മാ​ലി: പ്ല​സ്ടു ​പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ഹോം ​സ​യ​ന്‍​സ് കോള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ല് വ​ര്‍​ഷ ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ച് നടത്തുന്ന ബോ​ധ​വ​ത്ക​ര​ണം ക്ലാ​സ് നാളെ ​വൈ​കി​ട്ട് 7.30 മു​ത​ല്‍ 8.30 വ​രെ ഗൂ​ഗി​ള്‍ മീ​റ്റിലൂടെ ഓൺലൈനായി നടത്തും.

മ​ഹാ​ത്മാഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല എം​ജി​യു-​യു​ജി​പി ഓ​ണേ​ഴ്‌​സ് ഐ​ടി സ​ബ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ലീ​ജി​ന്‍ പി.​ മാ​ത്യു​വാ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍ നാ​ല് വ​ര്‍​ഷ​ത്തി​ലേ​ക്കു ചു​വ​ടുമാ​റു​മ്പോ​ള്‍ ധാ​രാ​ളം ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നേ​രി​ടു​ന്നു​ണ്ട്.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​രം ഒ​രു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​തെന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ ഷെ​മി ജോ​ര്‍​ജ് അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​ന്‍ താത്പ​ര്യ​മു​ള്ള​വ​ര്‍ ഇന്ന് ​വൈ​കിട്ട് 5ന് മു​ന്‍​പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വിളിക്കേണ്ട നന്പർ: 0484-2452338, 8281903443.