ചി​റ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Sunday, May 5, 2024 11:25 PM IST
കാ​ല​ടി: യോ​ർ​ദ​നാ​പു​ര​ത്തെ വ​ല്യാ​ട്ടും​ചി​റ​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി മു​ധു​മാ​ല​യി​ൽ മു​ര​ളി​യു​ടെ മ​ക​ൻ ജി​ഷ്ണു (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ജി​ഷ്ണു​വി​നെ ര​ക്ഷി​ക്കാ​ൻ കൂ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

അ​ങ്ക​മാ​ലി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കാ​ല​ടി​യി​ലെ അ​രി​മി​ല്ലി​ലെ ഡ്രൈ​വ​റാ​യ ജി​ഷ്ണു യോ​ർ​ദ​നാ​പു​ര​ത്താ​ണ് താ​മ​സം. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.