ജ​ൽ​ജീ​വ​ൻ പദ്ധതി ഇഴയുന്നു : ‘മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ ടാ​റിം​ഗ് വേ​ണം’
Saturday, May 4, 2024 4:37 AM IST
ആ​ലു​വ: ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കി മ​ഴ​ക്കാ​ല​ത്തി​ന്ന് മു​മ്പേ റോ​ഡു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ലു​വ എംഎ​ൽഎ ​അ​ൻ​വ​ർ സാ​ദ​ത്ത് വി​ളി​ച്ചുചേ​ർ​ത്ത സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് കീ​ഴ്മാ​ട്, എ​ട​ത്ത​ല, കാ​ഞ്ഞൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം, ചെ​ങ്ങ​മ​നാ​ട്, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്ന ആ​ലു​വ - പെ​രു​മ്പാ​വൂ​ർ കെഎ​സ്ആ​ർടിസി റൂ​ട്ടി​ൽ പൈ​പ്പി​ട​ൽ 6ന് പൂ​ർ​ത്തി​യാ​ക്കി 9 ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വാട്ടർ അ​ഥോ​റി​റ്റി റോ​ഡ് കൈ​മാ​റും. 18ന് ​റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നും പി​ഡ​ബ്ലി​യു​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​രി​യാ​ട് - മ​റ്റൂ​ർ, അ​ങ്ക​മാ​ലി ക​ര​ക്കാ​ട്ടു​കു​ന്ന് - പൊ​യ്ക്കാ​ട്ടു​ശേ​രി എ​ന്നീ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള പൈ​പ്പി​ട​ൽ ജോ​ലി 12ന് ​പൂ​ർ​ത്തി​യാ​ക്കി റോ​ഡ് കൈ​മാ​റു​മെ​ന്ന് യോ​ഗ​ത്തി​ൽ വാട്ടർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കൂ​ടാ​തെ നെ​ടു​മ്പാശേ​രി, ചെ​ങ്ങ​മ​നാ​ട്, ശ്ര​മൂ​ല​ന​ഗ​രം, കാ​ഞ്ഞൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ൽ മി​ഷ​ൻ പൈ​പ്പി​ട​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി.

ജ​ല​ജീ​വ​ൻ പൈ​പ്പി​ടു​ന്ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം തീ​രു​മാ​നി​ച്ചി​ട്ടും പൂ​ർ​ത്തീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. അ​തേ സ​മ​യം പെ​രു​മ്പാ​വൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ടാ​റിം​ഗ് ക​ഴി​ഞ്ഞു. വാ​ട്ട​ർ, പിഡ​ബ്ല്യുഡി ​അ​സി. എ​ൻജി​നീ​യ​ർ​മാ​ർ പ​ദ്ധ​തി​യു​ടെ ഓ​രോ ഘ​ട്ട​വും നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്ത​ണ​മെ​ന്നും സം​യു​ക്ത യോ​ഗം നി​ശ്ച​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ വി.​എം. ഷം​സു​ദീ​ൻ, എ.​വി. സു​നി​ൽ, സ​തി ലാ​ലു, ജ​യ മു​ര​ളീ​ധ​ര​ൻ, വി​ജി ബി​ജു, ചെ​ങ്ങ​മ​നാ​ട് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ അ​സീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി കൊ​ച്ചി സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ചീ​ഫ് എ​ൻജി​നീ​യ​ർ വി.കെ. പ്ര​ദീ​പ്, സു​പ്ര​ണ്ടിം​ഗ് എ​ൻജി​നീ​യ​ർ എ​സ്. ര​തീ​ഷ് കു​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്‌​സി.​ എ​ൻജി​നീ​യ​ർ​മാ​രാ​യ ബി. ​പ്രി​യ​ദ​ർ​ശ​നി, സി​ന്ധു സി. ​നാ​യ​ർ, പിഡ​ബ്ല്യുഡി ​എ​ക്‌​സി. എ​ൻജി​നീ​യ​ർ കെ.എം. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.