കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ പ​ര​സ്യപ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​നം
Wednesday, April 24, 2024 9:23 PM IST
പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വേ​ശ​മാ​യി. മൂ​ന്നു മൂ​ന്ന​ണി​ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​ന്ന​ലെ പാ​ലാ​ടൗ​ണി​ൽ പ്ര​ക​ട​ന​ത്തി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത​ത്.

സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു യു​ഡി​എ​ഫ് കൊ​ട്ടി​ക്ക​ലാ​ശം. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം വ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​വും ന​ട​ത്തി. തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗം മാ​ണി സി ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, തോ​മ​സ് ക​ല്ലാ​ട​ന്‍, എ.​കെ.​ച​ന്ദ്ര​മോ​ഹ​ന്‍, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​ല്‍​ഡി​എ​ഫി​ന്‍റെ സ​മ്മേ​ള​നം കു​രി​ശു​പ​ള്ളി​ക്ക​വ​ല കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ കൊ​ട്ടാ​ര​മ​റ്റ​ത്തു​നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, ജോ​ര്‍​ജു​കു​ട്ടി ആ​ഗ​സ്തി, ബാ​ബു കെ ​ജോ​ര്‍​ജ്, ഷാ​ജു തു​ര​ത്ത​ന്‍, ടോ​ബി​ന്‍ കെ ​അ​ല​ക്‌​സ്, ഷാ​ജി ക​ട​മ​ല, ബെ​ന്നി മൈ​ലാ​ടൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു എ​ന്‍​ഡി​എ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും. കൊ​ട്ടാ​ര​മ​റ്റ​ത്തു നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ബി​നീ​ഷ് ചൂ​ണ്ട​ച്ചേ​രി, ര​ജ്ജി​ത് മീ​നാ​ഭ​വ​ന്‍, രാ​ജേ​ഷ് പ​ല്ലാ​ട്ട്, സു​മി​ത് ജോ​ര്‍​ജ്, സു​രേ​ഷ് ഇ​ട്ടി​യേ​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം

പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു പാ​ലാ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് സ്‌​കൂ​ളി​ല്‍ രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ക്കും.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പാ​ലാ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലും ജോ​സ് കെ. ​മാ​ണി എം​പി പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ കാ​നാ​ട്ടു​പാ​റ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.