സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തി​ന് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​നം മ​ഹ​ത്ത​രം: മാ​ര്‍ പെ​രു​ന്തോ​ട്ടം
Saturday, May 4, 2024 7:36 AM IST
ച​ങ്ങ​നാ​ശേ​രി: നാ​ഷ​ണ​ല്‍ എ​ന്‍ജി​ഒ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ 15 ഇം​പ്ലി​മെ​ന്‍റിം​ഗ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ വ​ഴി 163 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 50ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ച്ചു. സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​നാ​യി നാ​ഷ​ണ​ല്‍ എ​ന്‍ജി​ഒ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ള്‍ ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന ശ​ക്തീ​ക​ര​ണ​ത്തി​നാ​യി 100 ലാ​പ്‌​ടോ​പ്പു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം പു​തൂ​ര്‍പ​ള്ളി ചീ​ഫ് ഇ​മാം ഡോ. ​അ​ര്‍ഷാ​ദ് ബാ​ഖ​വി നി​ര്‍വ​ഹി​ച്ചു. കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം, ത്രേ​സ്യാ​മ്മ മാ​ത്യു, നി​ഷ സ്‌​നേ​ഹ​ക്കൂ​ട്, സി​സ്റ്റ​ര്‍ ക്രി​സ്റ്റി എ​സ്എ​ച്ച്, ത​ങ്ക​മ്മ പി.​ജി, സി​സ്റ്റ​ര്‍ ആ​നി മ​രി​യ എ​ഫ്‌​സി​സി, സ്മി​ത്, പോ​ള്‍സ​ണ്‍, ട്രീ​സ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.