കാ​ന്ത​ല്ലൂ​ർ ടൂ​റി​സം ഫെ​സ്റ്റ് ഏ​ഴി​ന് ആ​രം​ഭി​ക്കും
Sunday, May 5, 2024 3:40 AM IST
മ​റ​യൂ​ർ: ടൂ​റി​സം വി​ക​സ​ന​ത്തി​നും അ​വ​ധി​ക്കാ​ല​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി കാ​ന്ത​ല്ലൂ​രി​ൽ ഏ​ഴു മു​ത​ൽ 12 വ​രെ ടൂ​റി​സം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്, റി​സോ​ർ​ട്ട് ആ​ന്‍ഡ് ഹോം​സ്റ്റേ അ​സോ​സി​യേ​ഷ​ൻ, ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​റ​യൂ​ർ, ചി​ന്നാ​ർ, മൂ​ന്നാ​ർ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക ടൂ​ർ പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ന്ത​ല്ലൂ​രി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ശി​ലാ​യു​ഗ കാ​ഴ്ച​ക​ൾ, മു​നി​യ​റ​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും.

ഇ​തി​നു പു​റ​മേ ഭൗ​മ​സൂ​ചി​ക പ​ദ​വി നേ​ടി​യ മ​റ​യൂ​ർ ശ​ർ​ക്ക​ര, കാ​ന്ത​ല്ലൂ​ർ വ​ട്ട​വ​ട വെ​ളു​ത്തു​ള്ളി, ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ, ആ​പ്പി​ൾ, സ്ട്രോ​ബ​റി, റാ​ഗി, സു ​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ള​യു​ന്ന തോ​ട്ട​ങ്ങ​ളും കാ​ണാ​നാ​കും.

കാ​ർ​ണി​വ​ൽ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന മെ​ഗാ​ഷോ, ഫ്ള​വ​ർ ഷോ ​എ​ന്നി​വ​യും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ന്‍റെ സു​സ്ഥി​ര​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ സ്ട്രീ​റ്റ് ടൂ​റി​സം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​ത്തി​ന് മി​ക​ച്ച ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഗോ​ൾ​ഡ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.