ഗ്രാ​സ് റൂ​ട്ട് ഫു​ട്ബോ​ൾ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
Wednesday, May 15, 2024 3:16 AM IST
തൊ​ടു​പു​ഴ: ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ഇ​ടു​ക്കി ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഗ്രാ​സ്റൂ​ട്ട് ഫെ​സ്റ്റി​വ​ലി​നു തു​ട​ക്ക​മാ​യി. മു​ൻ ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക​ൻ സ​തീ​വ​ൻ ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍റ​ർ​സ്കൂ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ മ​ത്സ​രം, ക്ലി​നി​ക്കു​ക​ൾ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ൾ തുടങ്ങിയവ നടക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മെ​മ​ന്‍റോയും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 7.30ന് ​ഡോ. അ​ജീ​ഷ് ടി.​ അ​ല​ക്സ് സ്പോ​ർ​ട്സ് ഇ​ഞ്ചു​റി പ്ര​വി​ൻ​ഷ​ൻ ക്ലാ​സ് ന​യി​ക്കും. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ.​ സ​ലിം​കു​ട്ടി, പ​രി​ശീ​ല​ക​നാ​യ വി.​ആ​ർ.​ അ​മ​ൽ, മു​ൻ ഐ​വ​റി കോ​സ്റ്റ് ദേ​ശീ​യ ജൂ​ണി​യ​ർ താ​രം മാ​ത്യൂ​സ് ഡി​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.