ക​ണ്ണാ​ടി​പ്പൊ​യി​ലി​ല്‍ എ​ക്സൈ​സ് സം​ഘം വാ​ഷ് ന​ശി​പ്പി​ച്ചു
Thursday, June 13, 2024 5:44 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ക​ണ്ണാ​ടി​പൊ​യി​ല്‍ ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 60 ലി​റ്റ​ര്‍ വാ​ഷ് ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ഇ​വി​ടെ നി​ന്നു വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ടീം ​സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ. ​ജി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ലി​ല്‍, ഗി​രീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. റെ​യ്ഡ് തു​ട​രു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.