പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം
Friday, June 14, 2024 5:37 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ക്കു​ള്ള ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന പ​ദ്ധ​തി തു​ട​ങ്ങി.

കോ​ഴി​ക്കോ​ട്, വ​ട​ക​ര, താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ 1200 ഓ​ളം സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും അ​താ​ത് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ ത​യാ​റാ​ക്കേ​ണ്ട വി​ധം, ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ, സ്കൂ​ളു​ക​ളി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തേ​ണ്ട വി​ധം, കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്, സ്കൂ​ളു​ക​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കേ​ണ്ട​ത് എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

600 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ക​ഴി​ഞ്ഞു. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ​രി​ശീ​ല​നം പ്രൊ​വി​ഡ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ആ​യു​ഷ് ഗോ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​തീ​ഷ് സി. ​മാ​മ്മ​ൻ ക്ലാ​സെ​ടു​ത്തു. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ഫി​ലോ​മി​ന പോ​ൾ, കോ​ഴി​ക്കോ​ട് ഡി​ഇ​ഒ ഷാം​ജി​ത്ത്‌, ജി​ല്ലാ ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് പി. ​അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ​രി​ശീ​ല​നം കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ താ​മ​ര​ശേ​രി ഡി​ഇ​ഒ മു​ഹ്‌​യു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ​രി​ശീ​ല​നം ഇ​ന്ന് വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.