115 തവണ ര​ക്തം ദാ​നം​ചെ​യ്ത ജെ​യ്സ​ൺ ക​ന്നു​കു​ഴിയെ ആ​ദ​രി​ച്ചു
Saturday, June 15, 2024 5:26 AM IST
കോ​ഴി​ക്കോ​ട്: ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 115 തവണ ര​ക്തം ദാ​നം​ചെ​യ്ത തി​രു​വ​മ്പാ​ടി​യി​ലെ വ്യാ​പാ​രി ജെ​യ്സ​ൺ ക​ന്നു​കു​ഴി​ക്ക് ആദ​രം ന​ൽ​കി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ജി​ത്ത്‌ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ശ്രീ​ജി​ത്ത്‌, സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത് കൂ​ടാ​തെ സ്വ​ന്ത​മാ​യി ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് ര​ക്തം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

കെ​സി​ബി​സി മ​ദ്യ -ല​ഹ​രി വി​രു​ദ്ധ സ​മി​തി, ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ്‌, എ​കെ​സി​സി, പ്രൊ ​ലൈ​ഫ് തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് ജെ​യ്‌​സ​ൺ.