ബാ​ലു​ശേ​രി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം; യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു
Saturday, June 15, 2024 5:26 AM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സൂ​ച​നാ സ​മ​രം ന​ട​ത്തി. മാ​ളി​ക്ക​ട​വി​ലെ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ച​നാ സ​മ​രം. സ​മ​ര​ത്തെ​തു​ട​ര്‍​ന്നു ബാ​ലു​ശേ​രി റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും വ്യാ​പാ​രി​ക​ളും വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​മെ​ല്ലാം പെ​രു​വ​ഴി​യി​ലാ​യി. ബാ​ലു​ശേ​രി​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ താ​മ​ര​ശേ​രി വ​ഴി​യും ഉ​ള്ളി​യേ​രി വ​ഴി​യു​മാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ​ത്. ഏ​താ​നും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ഓ​ടു​ന്ന​ത്. അ​വ​യി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.