വ​ട​ക​ര-​മാ​ഹി ക​നാ​ല്‍; 2025 ൽ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, June 15, 2024 5:26 AM IST
വ​ട​ക​ര: 2025 അ​വ​സാ​ന​ത്തോ​ടെ വ​ട​ക​ര-​മാ​ഹി ക​നാ​ല്‍ ദേ​ശീ​യ ജ​ല​പാ​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​നാ​ലി​ന്‍റെ റീ​ച്ച് ര​ണ്ടി​ലെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​താ​യും റീ​ച്ച് നാ​ലി​ലെ പ്ര​വൃ​ത്തി 90 ശ​ത​മാ​നം പി​ന്നി​ട്ട​താ​യും റീ​ച്ച് അ​ഞ്ചി​ലെ പ്ര​വൃ​ത്തി 89 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​താ​യും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.

റീ​ച്ച് ഒ​ന്നി​ലെ 35 ശ​ത​മാ​നം പ്ര​വൃ​ത്തി ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള 21.8 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. 3.24 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന റീ​ച്ച് മൂ​ന്നി​ലെ 51 ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​താ​യും ഉ​യ​ര്‍​ന്ന ക​ട്ടിം​ഗ് ആ​വ​ശ്യ​മാ​യ 800 മീ​റ്റ​ര്‍ ഭാ​ഗ​ത്തെ പ​ര്യ​വേ​ഷ​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി ഡി​സൈ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജ​ല​പാ​ത വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച സ്‌​പെ​ഷ​ല്‍ പ​ര്‍​പ​സ് വെ​ഹി​ക്കി​ള്‍ ആ​യ കേ​ര​ള വാ​ട്ട​ര്‍ വെ​യ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് (കെ​ഡ​ബ്ല്യു​ഐ​എ​ല്‍) മു​ഖേ​ന സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ജ​ല​പാ​ത​യ്ക്ക് കു​റു​കേ നി​ര്‍​മി​ക്കേ​ണ്ട പാ​ല​ങ്ങ​ളി​ല്‍ വെ​ങ്ങോ​ളി​പ്പാ​ലം പൂ​ര്‍​ത്തി​യാ​യി. ക​രി​ങ്ങാ​ലി​മു​ക്ക് ലോ​ക്ക് കം ​ബ്രി​ഡ്ജ് 70 ശ​ത​മാ​ന​വും മൂ​ഴി​ക്ക​ല്‍ ലോ​ക്ക് കം ​ബ്രി​ഡ്ജ് 96 ശ​ത​മാ​ന​വും പി​ന്നി​ട്ടു. 14 ന​ട​പ്പാ​ല​ങ്ങ​ളി​ല്‍ 12 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. ബാ​ക്കി ര​ണ്ടു ന​ട​പ്പാ​ല​ങ്ങ​ളു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

വ​ര​യി​ല്‍ താ​ഴെ, കാ​യ​പ്പ​ന​ച്ചി ബോ​ട്ടു​ജെ​ട്ടി​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​താ​യും ക​ച്ചേ​രി ബോ​ട്ട് ജെ​ട്ടി​യു​ടെ പ്ര​വൃ​ത്തി എ​ഗ്രി​മെ​ന്‍റ് വ​ച്ച് സൈ​റ്റ് ക​രാ​റു​കാ​ര​ന് കൈ​മാ​റി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 17.6 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച കോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ഇ​ന്‍ ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ ത​യാ​റാ​ക്കി വ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.