വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു
Saturday, June 15, 2024 5:26 AM IST
നാ​ദാ​പു​രം: വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. തെ​രു​വ​ൻ പ​റ​മ്പി​ലെ വ​ട്ട​ക്ക​ണ്ടി​യി​ൽ അ​ഷ്റ​ഫി​ന്‍റെ യ​മ​ഹ ഫാ​സി​നോ സ്കൂ​ട്ട​റാ​ണ് തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യ്ക്ക് ഉ​റ​ക്ക​മു​ണ​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ച​ത് കാ​ണ​പ്പെ​ട്ട​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഷ്റ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.