കോ​ഴാ​യി​ൽ മൂ​ന്നം​ഗ സം​ഘം വി​ല​സു​ന്നു; മോ​ഷ്ടാ​ക്ക​ളെ​ന്ന് പ്ര​ചാ​ര​ണം ശ​ക്തം
Sunday, May 5, 2024 10:58 PM IST
കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ, കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ മൂ​ന്നം​ഗ​സം​ഘം വി​ല​സു​ന്നു. മ​ധ്യ​വ​യ​സ്‌​ക​രു​ൾ​ക്കൊ​ള്ളു​ന്ന സം​ഘം മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന് വ്യാ​പ​ക​മാ​യ പ്ര​ച​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് കോ​ഴാ പ്ര​ദേ​ശ​ത്ത് ഇ​ട​യാ​ലി മേ​ഖ​ല​യി​ൽ മൂ​ന്നം​ഗ​സം​ഘം ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ല​ട​ക്ക​മെ​ത്തി​യ​ത്. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന പ്ര​ച​ര​ണം സ​ജീ​വ​മാ​യ​ത്.

മൂ​ന്നം​ഗം സം​ഘം ഒ​രു വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച് വീ​ട്ടു​കാ​രെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ഇ​തു ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വീ​ടി​ന്‍റെ വ​ശ​ത്തെ വാ​തി​ലു​ക​ളി​ലെ​ത്തി നോ​ക്കു​ന്ന​തും വ്യ​ക്ത​മാ​യി കാ​ണാ​നാ​കും. മൂ​ന്നം​ഗ സം​ഘ​ത്തി​ലൊ​രാ​ൾ വീ​ട്ടു​മു​റ്റ​ത്തു​കി​ട​ന്ന ചെ​രു​പ്പു​ക​ളി​ലൊ​ന്ന് മു​ണ്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്.

ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്ക​മു​ള്ള​വ​ർ മോ​ഷ്ടാ​ക്ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തെ​റ്റി​ക്കാ​നാ​ണ് വീ​ടു​ക​ളി​ൽ​നി​ന്ന് ചെ​രു​പ്പ് മോ​ഷ്ടി​ക്കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ലു​മെ​ത്തി​ച്ചി​ട്ടു​ണ്ട്.