കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താദി​നം: ജൂ​ബി​ലി തി​രി എ​രു​മേ​ലി​യി​ൽ
Sunday, May 5, 2024 10:58 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ല്പ​ത്തി​യേ​ഴാ​മ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യ എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ രൂ​പ​താ​ദി​ന തി​രി സ്വീ​ക​രി​ച്ചു. 46-ാമ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യി​രു​ന്ന കു​മ​ളി ഫൊ​റോ​ന​യി​ൽ നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ആ​തി​ഥേ​യ​രാ​യ എ​രു​മേ​ലി ഫൊ​റോ​ന ഏ​റ്റു വാ​ങ്ങി​യ തി​രിയാണ് ഫൊ​റോ​ന​യി​ലെ 17 ഇ​ട​വ​ക​ക​ളി​ലും പ്രാ​ർ​ഥ​നാ​ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​ എ​രു​മേ​ലി അസംപ്ഷൻ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

എ​രു​മേ​ലി ഫൊ​റോ​ന ഇ​ട​വ​ക സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, ഫാ. ​എ​ബ്രാ​ഹം തൊ​മ്മി​ക്കാ​ട്ടി​ൽ, ഫാ. ​ജി​മ്മി ക​ള​ത്തി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ സു​ബി​ച്ച​ൻ മ​ഞ്ഞാ​ങ്ക​ൽ, ജോ​ൺ ഒ​ഴു​ക​യി​ൽ, റ്റോം​സ് മ​ണ്ണം​പ്ലാ​ക്ക​ൽ, മാ​ത്യൂ​സ് അ​റ​യ്ക്ക​ൽ, സ​ന്യ​സ്ത പ്ര​തി​നി​ധി, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​രി ഏ​റ്റു വാ​ങ്ങി​യ​ത്.

11 ന് ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ, 12 ന് ​നേ​തൃ​സം​ഗ​മം, 13 ന് ​പ്ര​തി​നി​ധി സം​ഗ​മം തു​ട​ങ്ങി രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് എ​രു​മേ​ലി വേ​ദി​യാ​കും.

1977 ൽ ​സ്ഥാ​പി​ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ച​ര​ണം ദൈ​വ​ജ​ന​ത്തി​ന്‍റെ സ​മ​ഗ്ര വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി​യു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ മു​ന്നേ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച് വി​വി​ധ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി.