പൂ​ഞ്ഞാ​ർ ജോ​ബ്സ്: ഓ​ൺ​ലൈ​ൻ ജോ​ബ് പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Sunday, May 5, 2024 2:07 AM IST
ഈ​രാ​റ്റു​പേ​ട്ട: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഗു​ണ​മേ​ന്മാ പ​ദ്ധ​തി​യാ​യ ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യു​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ടി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി പൂ​ഞ്ഞാ​ർ ജോ​ബ്സ് എ​ന്ന ഓ​ൺ​ലൈ​ൻ വെ​ബ് പോ​ർ​ട്ട​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഇ​തി​ൽ തൊ​ഴി​ൽ ദാ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ പ്ര​സ്ഥാ​ന​ങ്ങ​ളും ഈ ​ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് ത​ങ്ങ​ളു​ടെ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ൾ പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും. അ​തേ​പോ​ലെ​ത​ന്നെ അ​ഭ്യ​സ്ത​വി​ദ്യ​ർ ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ ആ​വ​ശ്യ​മു​ള്ള എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഈ ​പോ​ർ​ട്ട​ലി​ൽ ബ​യോ​ഡേ​റ്റ സ​ഹി​തം ത​ങ്ങ​ളു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഇ​പ്ര​കാ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് വേ​ദി​യൊ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​വെ​ബ് പോ​ർ​ട്ട​ലി​ന്‍റെ ല​ക്ഷ്യം. ഈ ​പോ​ർ​ട്ട​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യിച്ചു.
www.poonjarjobs.com എ​ന്ന ലി​ങ്ക് മു​ഖേ​ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് സം​രം​ഭ​ക​ർ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​ജ​ക്‌​ട് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് സി. ​ജോ​ർ​ജി​നെ (ഫോ​ൺ: 9447028664) ബ​ന്ധ​പ്പെ​ട​ണം. യോ​ഗ്യ​ത, അ​പേ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ, സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ, മ​റ്റ് ഇ​ത​ര കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും സം​രം​ഭ​ക​രും നേ​രി​ൽ ബ​ന്ധ​പ്പെ​ട്ട് ധാ​ര​ണ​യി​ലെ​ത്തി ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണം.