സം​​ഗീ​​തതാരങ്ങളായ് സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍
Saturday, May 4, 2024 7:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​ഗീ​​തതാരങ്ങളായി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍. എ​​സ്ബി ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി ബെ​​ന്‍ ബി​​ജു സം​​ഗീ​​ത സം​​വി​​ധാ​​നം നി​​ര്‍​വ​​ഹി​​ച്ച ക്രി​​സ്തീ​​യ ഭ​​ക്തി​​ഗാ​​ന​​ങ്ങ​​ള്‍ സ​​ഹോ​​ദ​​ര​​ന്‍ ഒ​​മ്പ​​താം​​ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യും മ്യൂ​​സി​​ക് റി​​യാ​​ലി​​റ്റി ഷോ ​​ഫെ​​യി​​മു​​മാ​​യ ബെ​​വ​​ന്‍ ബി​​ജു​​വാ​​ണ് പാ​​ടു​​ന്ന​​ത്. ചെ​​ത്തി​​പ്പു​​ഴ സ​​ര്‍​ഗ​​ക്ഷേ​​ത്ര​​യു​​ടെ ബാ​​ന​​റി​​ല്‍ സ്‌​​നേ​​ഹം, അ​​മ​​ര​​ത്തു​​ണ്ട് നാ​​ഥ​​ന്‍ എ​​ന്നീ ക്രി​​സ്ത്യ​​ന്‍ ഭ​​ക്തി​​ഗാ​​ന​​ങ്ങളാ​​ണ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പാ​​ട്ടു​​ക​​ളു​​ടെ ഓ​​ര്‍​ക്ക​​സ്‌​​ട്രേ​​ഷ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​തും ബെ​​ന്‍ ബി​​ജു​​വാ​​ണ്. ഇ​​ത്തി​​ത്താ​​നം പ്രേം​​ജി കെ. ​​ഭാ​​സി​​യു​​ടെ കീ​​ഴി​​ല്‍ ഇ​​രു​​വ​​രും സം​​ഗീ​​തം അ​​ഭ്യ​​സി​​ക്കു​​ന്നു​​ണ്ട്. ഇ​​ത്തി​​ത്താ​​നം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ.​​ ഫ്രാ​​ന്‍​സി​​സ് പു​​ല്ലു​​കാ​​ട്ട്, ഫാ.​​ സേ​​വ്യ​​ര്‍ കു​​ന്നും​​പു​​റം എം​​സി​​ബി​​എ​​സ് എ​​ന്നി​​വ​​രു​​ടേ​​താ​​ണ് വ​​രി​​ക​​ള്‍.

സ​​ര്‍​ഗ​​ക്ഷേ​​ത്ര നാ​​ട​​കോ​​ത്സ​​വം യ​​വ​​നി​​ക സീ​​സ​​ണ്‍- 3നോ​​ട​​നു​​ബ​​ന്ധി​​ച്ച് 12ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സി​​ദ്ധ ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ന്‍ ബ്ല​​സി ആ​​ല്‍​ബ​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം നി​​ര്‍​വ​​ഹി​​ക്കും.

എ​​സ്ബി സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ന്‍ കോ​​ട്ടാ​​ശേ​​രി കെ.​​ഒ. ബി​​ജു​​മോ​​ന്‍, സെ​​ന്‍റ് ആ​​ന്‍​സ് ഹൈ​​സ്‌​​കൂ​​ള്‍ അ​​ധ്യാ​​പി​​ക ജെ​​സ്മി കു​​ഞ്ചെ​​റി​​യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണ് ബെ​​ന്നും ബെ​​വ​​നും.