ന​വ​ജീ​വ​ന്‍ പി.​യു. തോ​മ​സി​ന് ഇ​ന്ന് 75-ാം പി​റ​ന്നാ​ള്‍
Sunday, May 5, 2024 2:07 AM IST
കോ​​ട്ട​​യം: അ​​നേ​​കാ​​യി​​രം അ​​ഗ​​തി​​ക​​ള്‍​ക്കും രോ​​ഗി​​ക​​ള്‍​ക്കും ആ​​ശ്വാ​​സ​​വും അ​​ഭ​​യ​​വും ന​​ല്‍​കു​​ന്ന ന​​വ​​ജീ​​വ​​ന്‍ പി.​​യു. തോ​​മ​​സി​​ന് ഇ​​ന്ന് 75-ാം പി​​റ​​ന്നാ​​ള്‍. ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ള്‍​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്കും ഇ​​ദ്ദേ​​ഹം അ​​ന്ന​​ദാ​​നം ആ​​രം​​ഭി​​ച്ചി​​ട്ട് നാ​​ലു പ​​തി​​റ്റാ​​ണ്ട് തി​​ക​​യു​​ന്നു. കാ​​രു​​ണ്യ​​ത്തി​​ന്‍റെ​​യും ക​​രു​​ത​​ലി​​ന്‍റെ​​യും ശു​​ശ്രൂ​​ഷ​​ക​​നാ​​യ പി.​​യു. തോ​​മ​​സി​​നെ ഇ​​ന്ന് ആ​​ര്‍​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​നി​​ല്‍ ആ​​ദ​​രി​​ക്കും.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സ​​മീ​​പം വാ​​ട​​ക​​മു​​റി​​യി​​ല്‍ ര​​ണ്ട് മ​​നോ​​രോ​​ഗി​​ക​​ളു​​മാ​​യി അ​​ഗ​​തി ഭ​​വ​​നം തു​​ട​​ങ്ങി​​യ​​തു​​മു​​ത​​ല്‍ പി.​​യു. തോ​​മ​​സി​​നൊ​​പ്പം സ​​ഹാ​​യി​​ക​​ളും സ​​ഹ​​കാ​​രി​​ക​​ളു​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യും വൈ​​ദി​​ക​​രെ​​യും സ​​ന്യ​​സ്ത​​രെ​​യും സ​​ഹാ​​യി​​ക​​ളെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​നു​​മോ​​ദി​​ക്കും.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, ജി​​ല്ലാ ആ​​ശു​​പ​​ത്രി, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ദി​​വ​​സം ആ​​റാ​​യി​​രം പേ​​ര്‍​ക്കാ​​ണ് ന​​വ​​ജീ​​വ​​ന്‍ സൗ​​ജ​​ന്യ​​മാ​​യി ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. കൂ​​ടാ​​തെ ആ​​ര്‍​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​നി​​ല്‍ ഇ​​രു​നൂ​​റ് അ​​ഗ​​തി​​ക​​ളെ​​യും സം​​ര​​ക്ഷി​​ക്കു​​ന്നു. രോ​​ഗി​​ക​​ള്‍​ക്ക് മ​​രു​​ന്നും ചി​​കി​​ത്സാ​​സ​​ഹാ​​യ​​വും ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ​​ങ്ങ​​ളാ​​യ സേ​​വ​​ന​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് പി.​​യു. തോ​​മ​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​വ​​ജീ​​വ​​ന്‍ ന​​ട​​ത്തു​​ന്ന​​ത്.

ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് ന​​വ​​ജീ​​വ​​ന്‍ ചാ​​പ്പ​​ലി​​ല്‍ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. 11.30ന് ​​ഫാ. ജോ​​ര്‍​ജ് ആ​​ന്‍റ​​ണി ആ​​ശാ​​രി​​ശേ​​രി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, പോ​​ള്‍ മാ​​ത്യു, അ​​ഡ്വ. വി.​​സി. ഇ​​മ്മാ​​നു​​വ​​ല്‍ വെ​​ട്ടൂ​​ര്‍, ഡോ. ​​പി.​​കെ. ജ​​യ​​കു​​മാ​​ര്‍, ഫാ. ​​സ​​രീ​​ഷ് തൊ​​ണ്ടാം​​കു​​ഴി​​യി​​ല്‍, ഏ​​ബ്ര​​ഹാം ആ​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. പി.​​യു. തോ​​മ​​സ് മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും.