ച​ന്ദ​ന​ക്കാം​പാ​റ: ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ക​ർ​മ​സേ​ന ഇ​ന്ന് കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തൂ​ക്കു​വേ​ലി മു​റി​ച്ച് മാ​റ്റി​യ സ്ഥ​ല​ത്തു​കൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​റം​ഗ​കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ൽ നാ​ല് കാ​ട്ടാ​ന​ക​ൾ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം പ​ള്ളി പ​രി​സ​രം വ​രെ എ​ത്തി​യി​രു​ന്നു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ശ്രീ​ക​ണ്ഠ​പു​രം സെ​ക്ഷ​നി​ലെ വ​ന​പാ​ല​ക​ർ രാ​ത്രി​യും പ​രി​ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. രാ​ത്രി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും തു​ര​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ തൂ​ക്കു വേ​ലി​ക്ക് അ​ക​ത്താ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഡി​എ​ഫ്ഒ പി. ​വൈ​ശാ​ഖി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്നു കാ​ട്ടാ​ന​ക​ളെ ദ്രു​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഉ​ള്ള​വ​ർ​ക്ക് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. തൂ​ക്കു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം പ​ല​യി​ട​ത്തും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തൂ​ക്കു​വേ​ലി ത​ക​ർ​ത്ത​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്.

തൂ​ക്കു​വേ​ലി ത​ക​ർ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കാ​ട്ടാ​ന​യി​റ​ങ്ങി​യ​തി​നാ​ൽ പാ​ടാം​ക​വ​ല, ചീ​ത്ത​പ്പാ​റ, ക​ൻ​മ​ദ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യാ​ത്ര പ​ല​രും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു മാ​സം മു​മ്പ് കാ​ഞ്ഞി​ര​ക്കൊ​ല്ലി ഭാ​ഗ​ത്തും കാ​ട്ടാ​ന​ക​ളെ​ത്തി​യി​രു​ന്നു. പാ​ടാം​ക​വ​ല, ചീ​ത്ത​പ്പാ​റ, ക​ന്മ​ദ​പ്പാ​റ പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി ക​ഴി​ഞ്ഞു പോ​ന്ന​ത്.