കൊലക്കേസിൽ പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ
1489297
Sunday, December 22, 2024 11:19 PM IST
ഇരിട്ടി: പരോളിലിറങ്ങിയ ജിവപര്യന്തം ശിക്ഷാതടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയഞ്ചേരിയിലെ ആനതുഴിയിൽ വി.വിനീഷിനെയാണ് (44) പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2008 ജൂൺ 23ന് കാക്കയങ്ങാട് എൻഡിഎഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീൻ വധക്കേസിൽ സിബിഐ കോടതിയാണ് സിപിഎം പ്രവർത്തകനായ വിനീഷിനെ 2014 മാർച്ചിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പയഞ്ചേരിയിലെ വാഴക്കാടൻ രോഹിണി -കൃഷ്ണൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷാജി, ഷൈജു.