എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്കു തുടക്കമായി
1489378
Monday, December 23, 2024 3:54 AM IST
തളിപ്പറമ്പ്: കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളജ് യൂണിറ്റ് എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ തുടക്കമായി. എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സിലിബസിനപ്പുറമുള്ള പാഠങ്ങളാണ് നൽകുന്നതെന്ന് എം. വിജിൻ എംഎൽഎ പറഞ്ഞു. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. സിഡിഎംഇഎ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, കോളജ് മാനേജർ എസ്. മുഹമ്മദ്, എം. സുനിത, പ്രിൻസിപ്പൽ ഇൻ ചാർജ് കെ. അബ്ദുൾ റഹ്മാൻ, പ്രോഗ്രാം ഓഫീസർ ടി.പി. ഖാസിം, സുരാജ് നടുക്കണ്ടി, എ. പ്രസാദ്, പി.ടി. പ്രീതാകുമാരി, സി.പി. ആലിപ്പി, എം. ചൈതന്യ, പി. അനുശ്രീ എന്നിവർ പ്രസംഗിച്ചു.
നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഉണർവ് 2024'ന് പുലിക്കുരുമ്പ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ തുടക്കമായി. സജീവ് ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ, പഞ്ചായത്തംഗം റജി പടിഞ്ഞാറേയാനിശേരി, എസ്ജെ യുപി സ്കൂൾ മുഖ്യാധ്യാപിക ബിജി കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുപുഴ: പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എൻഎസ്എസ് സപ്തദിന സഹവാസക്യാമ്പ് ഇടവരമ്പ ജിഎൽപി സ്കൂളിൽ സ്കൂളിൽ വിളമ്പരജാഥയോടെ ആരംഭിച്ചു. ചെറുപുഴ പഞ്ചായത്തംഗം മാത്യു കാരിത്താങ്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.പി. പ്രശാന്ത്, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പി. നിഷ, മുഖ്യാധ്യാപകൻ ടി.പി. മോഹനൻ, പ്രോഗ്രാം ഓഫീസർ ടി. റഷീദ, പി. ചന്ദ്രൻ, കെ.വി. തോമസ്, മുഖ്യാധ്യാപിക എസ്.കെ. രഞ്ജിനി, ആമി ബിജി എന്നിവർ പങ്കെടുത്തു.