പെ​ര്‍​ള: പെ​ര്‍​ള ടൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. 10 ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു. 2,64,75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​സ​ര്‍​ഗോ​ഡ്, ഉ​പ്പ​ള, കു​റ്റി​ക്കോ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും അ​ഞ്ചു യൂ​ണി​റ്റ് ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ ബ​ദി​യ​ടു​ക്ക പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഏ​ഴു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ബ​ദി​യ​ഡു​ക്ക-​പു​ത്തൂ​ര്‍ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള ഗോ​പി​നാ​ഥ പൈ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൈ ​ബി​ല്‍​ഡിം​ഗ് എ​ന്ന ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം.

പ്ര​വീ​ണ്‍​കു​മാ​ര്‍ പൈ​യു​ടെ ഓ​ട്ടോ​മൊ​ബൈ​ല്‍ ഷോ​പ്പ്, ബ​ജ​ക്കൂ​ട​ലു ജ​യ​ദേ​വ ബാ​ളി​ഗ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൂ​ള്‍​ബാ​ര്‍, നാ​രാ​യ​ണ പൂ​ജാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ന്‍​സി സ്റ്റോ​ര്‍, പെ​ര്‍​ള​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പ്, കെ​ട്ടി​ട ഉ​ട​മ ഗോ​പി​നാ​ഥ പൈ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ര്‍​ണി​ച്ച​ര്‍ ക​ട, പെ​ര്‍​ള ബ​ജ​കു​ഡ്‌​ലു​വി​ലെ സ​ഞ്ജീ​വ നാ​യ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ്യൂ​സ് ക​ട, പെ​ര്‍​ള ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ അ​ബ്ദു​റ​ഹ്‌​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ച്ച​ക്ക​റി​ക്ക​ട എ​ന്നി​വ​യാ​ണ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്. ഓ​ട്ടോ​മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ പ്ര​വീ​ണ്‍ പൈ​ക്ക് മാ​ത്രം ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫാ​ന്‍​സി സ്റ്റോ​ര്‍ ഉ​ട​മ നാ​രാ​യ​ണ പൂ​ജാ​രി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ഒ​ന്ന​ര​ല​ക്ഷം രൂ​പ മു​ട​ക്കി ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍ വാ​ങ്ങി​വ​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഹ​ര്‍​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​പി​ടി​ത്തം പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. ഉ​പ്പ​ള​യി​ല്‍​നി​ന്നു​ള്ള യൂ​ണി​റ്റാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്.

വെ​ള്ളം തി​ക​യാ​തെ വ​ന്ന​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ വെ​ള്ളം നി​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​യ​തോ​ടെ കൂ​ടു​ത​ല്‍ യൂ​ണി​റ്റു​ക​ള്‍ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. 30 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണി​ത്. സം​ഭ​വ​ത്തി​ല്‍ ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.